ഒല്ലൂർ: ദിനംപ്രതി ഒല്ലൂർ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിൽ ആശങ്ക. പിആർ പടി മുതൽ ചിയ്യാരം ഗലീലിവരെയാണ് അപകടം പതിവായിരിക്കുകയാണ്.
റോഡിൽ തിരക്കേറിയതും വാഹനങ്ങളുടെ അമിത വേഗവുമാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
ശനിയാഴ്ച ഒല്ലൂർ കമ്പനിപ്പടിയിൽ ഉണ്ടായ അപകടത്തിൽ രണ്ടു ജീവനുകളാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ നടന്ന അപകടം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോ ഴേക്കും ഒല്ലൂർ മിഡാസ് ആശുപത്രിക്കുസമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു.
നിയന്ത്രണംവിട്ട ബസ് ഷോറൂമിന് മുന്നിലെ ട്രസ് വർക്ക് ചെയ്ത ഭാഗത്താണ് ഇടിച്ചുനിന്നത്.
മലപ്പുറത്തേക്കു പോവുകയാ യിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തി ൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ഒല്ലൂർ മേഖലയിലെ അപകടം ഒഴിവാക്കാൻ പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ഭാഗത്തു നിന്ന് വാഹനപരിശോധന ശക്തമാക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.